സര്‍ക്കാര്‍ പരിപാടികളിലെ ഭാരതാംബ പുഷ്പാര്‍ച്ചന ഉന്നതവിദ്യാഭ്യാസരംഗത്ത് സൃഷ്ടിച്ച പ്രതിസന്ധി ചില്ലറയല്ല. ഇപ്പോള്‍ പാദപൂജയിലൂടെ സ്കൂളുകളില്‍ മറ്റൊരു അസ്വസ്ഥത പടരുന്നു. രണ്ടിടത്തും അക്കാദമിക സമൂഹവും പൊതുസമൂഹവും ഇരുപക്ഷമായി നിലയുറപ്പിച്ച് ഏറ്റുമുട്ടുന്ന നിലയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നിരിക്കുന്നു. ഭാരതാംബക്കൊപ്പം പാദപൂജക്കും ന്യായീകരണം തീര്‍ത്തുന്നത് ഭരണതലവനായ ഗവര്‍ണറെങ്കില്‍ വാളെടുക്കുന്നത് ഭരിക്കുന്ന സര്‍ക്കാരാണ്. സാംസ്കാരിക പാരമ്പര്യത്തിന്റെ പ്രതീകമെന്ന് അവകാശപ്പെടുമ്പോളും കൃത്യമായ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായാണ് ഇതെല്ലാം അവതരിപ്പിക്കപ്പെടുന്നത് എന്ന് വ്യക്തം. സൂംബ നൃത്തത്തില്‍ മതവികാരം വ്രണപ്പെടുന്നവരും പാദപൂജയില്‍ ആര്‍ഷഭാരത സംസ്ക്കാരം ദര്ശിക്കുന്നവും എല്ലാം ചേര്‍ന്ന് കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. കൗണ്ടര്‍ പോയന്റ് ചോദിക്കുന്നു, പാദപൂജയോ പാദസേവയോ ?