ഭാരതാംബ ചിത്ര വിവാദത്തിന്റെ അലയൊലി അടങ്ങുന്നില്ലെന്ന് മാത്രമല്ല, നിയമ – രാഷ്ട്രീയ പോര് കടുക്കുന്നതാണ് കാഴ്ച. ഗവര്‍ണറുടെ പരിപാടി റദ്ദാക്കിയതിന് കേരള സര്‍വകലാശാല റജിസ്ട്രാര്‍ക്ക് കഴിഞ്ഞ ദിവസം വി.സി സസ്പെന്ഷന് വിധിച്ചു. റജിസ്ട്രാര്‍ ഹൈക്കോടതിയില്‍ പോയി. കേസ് കോടതി കേള്‍ക്കവെ ഇന്ന് ആ സസ്പെന്ഷന് റദ്ദാക്കി.
സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം. തൊട്ടുപിന്നാലെ റജിസ്ട്രാര്‍ അനില്‍കുമാര്‍ സര്‍വകലാശാലയില്‍ എത്തി ചുമതലയും ഏറ്റു. കേന്ദ്രത്തിന്റെ ചട്ടുകമാണ് ഗവര്‍ണറെന്നും ഗവര്‍ണറുടെ ചട്ടുകമാണ് വി.സിയെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദു/. റജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കിയ സിഡിന്ഡിക്കറ്റ് യോഗം പിരിച്ചിട്ടു വിട്ടിരുന്നു എന്നും സസ്പെന്ഷന് തുടരുമെന്നും വി.സി സിസ തോമസ് – കൗണ്ടര്‍ പോയ്ന്റ് ചോദിക്കുന്നു –
ഭാരതാംബ ചിത്രത്തര്ക്കം എങ്ങോട്ട് ? നടപടിയോ തിരുത്തോ ശരി ?