ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിന്‍റെ ദിശമാറ്റി ഒരു ജീവന്‍ നഷ്ടപ്പെടുത്തിയിട്ടും അത് വീഴ്ചയെന്ന് സമ്മതിക്കാതെ നിര്‍ലജ്ജം ന്യായീകരിക്കുന്ന മന്ത്രിമാരും ഭരണകക്ഷി നേതാക്കളും മറ്റൊരു ക്ഷേമരാഷ്ട്രത്തിലും ഉണ്ടാവില്ല. ബിന്ദുവിന്‍റെ ജീവന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ജനാധിപത്യ കേരളത്തില്‍ ആളില്ല. വിമര്‍ശകരെല്ലാം സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നുവെന്നാണ് പരിഹാസം. കേരളത്തിലെ ആരോഗ്യമേഖല ലോകോത്തരമെന്ന് മന്ത്രിമാര്‍ ആവര്‍ത്തിക്കുമ്പോള്‍ മുഖ്യമന്ത്രി സ്വന്തം ചികില്‍സക്ക് അമേരിക്കയിലേക്ക് പോകുന്നു. സംസ്ഥാനത്ത് ആദ്യമായി ആശുപത്രികളില്‍ സേഫ്റ്റി ഓഡിറ്റ് നടത്തിയത് തന്‍റെ കാലത്താണെന്ന് അവകാശപ്പെട്ട മന്ത്രി വീണ ജോര്‍ജ് , നാലു വര്‍ഷത്തെ ഭരണത്തിന് ശേഷം പറയുന്നു സുരക്ഷാ പരിശോധനയെല്ലാം വരുന്ന ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കുമെന്ന്. കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു, മന്ത്രിമാര്‍ക്ക് ഇതൊക്കെ പറയാന്‍ ലജ്ജയില്ലേ ?