TOPICS COVERED

സൂംബയാണ് വിഷയം. സ്കൂള്‍ പരിസരങ്ങളെക്കൂടി ലഹരി ആക്രമിക്കുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ആലോചിച്ചെടുത്ത ഒരു പദ്ധതിയെ കടന്നാക്രമിക്കുകയാണ് ഒരു വിഭാഗം ഇപ്പോള്‍. കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യം കണക്കിലെടുത്തും ലഹരിയടക്കമുള്ള പ്രശ്നങ്ങളിലേക്ക് പോകാതിരിക്കാനുള്ള കവചമെന്ന നിലയിലും മുഖ്യമന്ത്രി നിര്‍ദേശിച്ച ഒന്ന്. സ്കൂളുകളില്‍ ക്ലാസ് തുടങ്ങുംമുമ്പ് അല്‍പനേരം സൂംബ പരിശീലിക്കുക. അതിന്റെ ഭാഗമായ നടപടികള്‍ പുരോഗമിക്കവെയാണ് ഇത് ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതാണ് എന്നാരോപിച്ച് സമസ്ത യുവജനവിഭാഗം രംഗത്തുവന്നിരിക്കുന്നത്. അല്‍പവസ്ത്രം ധരിച്ച് സംഗീതത്തിന് ഒത്ത് തുള്ളുന്ന ഒന്ന് എന്നാണ് അവരിതിനെ കാണുന്നത്.  രക്ഷിതാക്കള്‍ ഉയര്‍ന്നുചിന്തിക്കണമെന്നും സമസ്ത യുവജനവിഭാഗം. എംഎസ്എഫും സമസ്തയ്ക്കൊപ്പമാണ്. എന്നാല്‍ ആരോഗ്യത്തിന് നല്ലതെന്ന് വിശദീകരിച്ചു രംഗത്തുവന്ന മന്ത്രി ആര്‍.ബിന്ദു സൂംബയില്‍ എന്താണ് തെറ്റെന്ന് ചോദിച്ചു. അതുതന്നെയാണ് ചോദ്യം, സൂംബയ്ക്ക് എന്താണ് കുഴപ്പം? ഉയര്‍ന്നുചിന്തിക്കേണ്ടത് ശരിക്കും ആരാണ്? 

ENGLISH SUMMARY:

The Kerala government's initiative to introduce Zumba sessions in schools before classes — aimed at promoting physical and mental well-being and preventing students from falling into drug use — has stirred controversy. While the move was recommended by the Chief Minister as a preventive health measure, opposition has come from the Samastha Youth Wing and MSF, who allege moral degradation, criticizing the sessions as "inappropriate dancing in revealing attire." Minister R. Bindu defended the initiative, asking, “What exactly is wrong with Zumba?”