നിലമ്പൂര്‍ തോല്‍വി വിലയിരുത്തുകയാണ് സിപിഎം. നേതൃയോഗങ്ങള്‍ തുടങ്ങി. പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായി എന്നാണ് സംസ്ഥാന സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. പരാജയം ഗൗരവമായി പരിശോധിച്ചില്ലെങ്കില്‍ വലിയ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് പി.രാജീവ് യോഗത്തില്‍ നിര്‍ദേശിച്ചു, ഓര്‍മിപ്പിച്ചു. തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തും എന്ന് പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞതാണ് തുടക്കത്തില്‍ നമ്മള്‍ കേട്ടത്. യുഡിഎഫ് ജയം വര്‍ഗീയ വോട്ടുകളുടെ ബലത്തിലാണെന്ന ആരോപണം സിപിഎമ്മിനുണ്ട്. അതേ നേരത്ത് തന്നെ, സ്വയവിമര്‍ശനങ്ങളിലൂടെ കടന്ന് പോകുന്ന പാര്‍ട്ടി എന്തെല്ലാം അതിന്‍റെ പരിധിയില്‍ കൊണ്ടുവരും ? എന്തെല്ലാം തിരുത്തും ? തദ്ദേശ–നിയമസഭ തിരിഞ്ഞെടുപ്പുകളിലേക്ക് മുന്നണികളുടെ മുന്നൊരുക്കമെങ്ങനെ ?