നാറ്റോ ഉച്ചകോടിക്ക് പുറപ്പെടും മുമ്പ് യുഎസ് പ്രസിഡന്‍റ് പറഞ്ഞതാണ് ഈ കേട്ടത്. ഇറാന്‍– ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ധാരണയായി, പക്ഷേ രണ്ടു പേരും ധാരണ തെറ്റിച്ചു, ആ പണി വേണ്ട. ഇറാന്‍റെ ആണവപദ്ധതികള്‍ക്ക് സമ്പൂര്‍ണനാശമുണ്ടാക്കാന്‍ അമേരിക്കന്‍ ബംബര്‍ വിമാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്. പന്ത്രണ്ട് ദിവസം ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ യുദ്ധത്തിന് താല്‍ക്കാലിക വിരാമം. സംഘര്‍ഷ സാധ്യതമൂലം അടച്ച ആകാശപാതകള്‍ തുറക്കുന്നത് ആയിരക്കണക്കിന് മലയാളികളടക്കം പ്രവാസിഇന്ത്യക്കാര്‍ക്കും ആശ്വാസമാകും. ഇരുകൂട്ടരും വിജയം അവകാശപ്പെടുന്ന സംഘര്‍ഷത്തിന് പൂര്‍ണവിരാമമായോ?