നിലമ്പൂരില്‍ യുഡിഎഫ് കൊടുങ്കാറ്റ്... രണ്ടാമതും അധികാരത്തിലേറിയ ശേഷം നടന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളില്‍ നാലിലും പരാജയപ്പെട്ടു പിണറായി വിജയന്‍ ക്യാപ്റ്റനായ ഇടതുമുന്നണി. മുമ്പെല്ലാം സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തിയ വിജയമായിരുന്നുവെങ്കില്‍, ഇക്കുറി യുഡിഎഫ് പിടിച്ചെടുത്തത് അട്ടിമറിയിലൂടെ എല്‍ഡിഎഫ് സ്വന്തമാക്കിയ നിലമ്പൂര്‍ കോട്ട. നിയമസഭയില്‍ സെഞ്ച്വറി തികയ്ക്കാന്‍ വെമ്പിയ ഇടതുബലം ഒടുവില്‍ 99ല്‍നിന്ന് ഒന്നുകുറയുന്നു.
നിലമ്പൂരുകാരനായ ഇടതു സ്ഥാനാര്‍ഥി സ്വരാജിനെ മാത്രമല്ല രാജിവച്ച എംഎല്‍എ പി.വി അന്‍വറിനെയും തോല്‍പിച്ചാണ് ആര്യാടന്‍ ഷൗക്കത്തിന്‍റെ മിന്നും വിജയം. 11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ഇരട്ടി തിളക്കം. ഭരണവിരുദ്ധവികാരമില്ലെന്ന് ഇടതുപക്ഷം ഇനിയും പറയുമോ ?എം.സ്വരാജിനെ തോല്‍പ്പിച്ചത് പിണറായിസത്തോടുള്ള ജനവിരോധമോ ? യു.ഡി.എഫ് നേടിയത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സെമി ഫൈനല്‍ ഫൈനല്‍ വിജയമോ ?