ഇറാന് അന്ത്യശാസനം നല്‍കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരെയുള്ള യുദ്ധത്തില്‍ അമേരിക്ക നേരിട്ട് പങ്കാളിയാവുമോയെന്ന് രണ്ടാഴ്ചക്കുള്ളില്‍ തീരുമാനിക്കും. സമ്പൂര്‍ണ കീഴടങ്ങലാണ് ഇറാന് നല്ലത് എന്ന ഓര്‍മപ്പെടുത്തലുമുണ്ട്. സമാനതകളില്ലാത്ത തിരിച്ചടിയാവും അമേരിക്ക നേരിടേണ്ടി വരികയെന്ന് അയത്തുള്ള ഖമനേയിയുടെ മറുപടി. ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാനെതിരെ അമേരിക്ക തിരിഞ്ഞാല്‍ ലോകക്രമത്തെയാകെ അത് എങ്ങനെ ബാധിക്കും? പേര്‍ഷ്യന്‍ പാരമ്പര്യത്തെ തകര്‍ക്കാന്‍ പാശ്ചാത്യര്‍ കൈകോര്‍ക്കുമോ? രണ്ടാഴ്ചക്കുള്ളില്‍ ലോകത്തെ കാത്തിരിക്കുന്നത് മറ്റൊരു ലോകമഹായുദ്ധത്തിന്റെ തുടക്കമോ? അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുമോ ഇറാന്?