രണ്ടുനാളുകള്‍ക്കപ്പുറം നിലമ്പൂരില്‍ ജനം വിധിയെഴുതാന്‍ പോവുകയാണ്. നാളെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ മുന്നണികളുടെ ആത്മവിശ്വാസമെന്താണ്? കനത്ത മഴയ്ക്കിടയിലും പ്രചാരണ ആവേശം ചോരാതെ എല്ലാ ശക്തിയും പുറത്തെടുക്കുകയാണ് സ്ഥാനാർഥികളും പാർട്ടികളും. പ്രചാരണം, യുഡിഎഫിന്‍റെ വെൽഫയർ പാർട്ടി പിന്തുണയിൽ തന്നെ നിലനിർത്താൻ സിപിഎം ശ്രമിക്കുമ്പോൾ ഭരണ നേട്ടങ്ങൾ പറഞ്ഞ് വോട്ട് തേടാൻ ഭരണപക്ഷത്തെ വെല്ലുവിളിക്കുകയാണ് യുഡിഎഫ്. എല്ലാവരുടെയും വികസനമാണ് ലക്ഷ്യമെന്ന് പറഞ്ഞ് ബിജെപിയും പിണറായിസത്തെ തകര്‍ക്കുമെന്ന് പറഞ്ഞ് പി.വി അന്‍വറും ജനങ്ങളിലേക്ക് ഇറങ്ങുമ്പോള്‍, പോരില്‍ ആരാണ് മുന്നില്‍? കൗണ്ടര്‍ പോയിന്‍റ് ചര്‍ച്ച ചെയ്യുന്നു...