ഈ സര്‍ക്കാരിന്റെ കാലത്തെ അവസാന നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ എല്ലാ ആവേശത്തിലേക്കും നിലമ്പൂര്‍ കടന്നുകഴിഞ്ഞു. സര്‍ക്കാര്‍ അവകാശപ്പെടുന്ന നേട്ടങ്ങള്‍, സര്‍ക്കാരിനെതിരായ ആക്ഷേപങ്ങള്‍ തുടങ്ങി എല്ലാമാണ് രണ്ടുലക്ഷത്തിലേറെ വരുന്ന വോട്ടര്‍മാരുടെ മുന്നിലേക്ക് വരുന്നത്. അസമയത്ത് ഒരു തിരഞ്ഞെടുപ്പ് എന്ന് പൊതുവേ തോന്നിപ്പിച്ച ഈ ജനവിധിക്കാലത്ത് ഇതിനകം തന്നെ പല വിവാദങ്ങളും ചര്‍ച്ചയായി.
പി.വി.അന്‍വര്‍ എന്നതില്‍നിന്ന് ക്ഷേമപെന്‍ഷനിലെ തര്‍ക്കങ്ങളിലേക്ക്, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിന്റെ ബാക്കിയിലേക്ക്, ദേശീയപാതയിലേക്ക് ഒക്കെ നിലമ്പൂരങ്കം മാറുകയാണ്. അതാണ് നമ്മളീ കേട്ടതും.