പി.വി അന്‍വറിന് പുല്ലും പൂവും ലഭിക്കില്ല.സാങ്കേതിക കാരണങ്ങളാല്‍ ഒരു പത്രിക തള്ളിയതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി, സ്വതന്ത്രനായി മല്‍സരിക്കും. ഏതായാലും അന്‍വര്‍ അന്‍വറിന്‍റെ വഴിക്കും ഷൗക്കത്ത് ഷൗക്കത്തിന്‍റെ വഴിക്കും പ്രചാരണം തുടരുന്നു. എന്നിട്ടും യുഡിഎഫില്‍ പ്രശ്നങ്ങളുണ്ടെന്ന് വരുത്താന്‍ ചിലര്‍ശ്രമിക്കുന്നു എന്നാണ് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാക്കളും പറയുന്നത്.യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കണ്‍വന്‍ഷനില്‍ പാണക്കാട് കുടുംബത്തില്‍ നിന്നാരും പങ്കെടുക്കാത്തതെന്ത് എന്ന ചോദ്യമുയര്‍ത്തിയവരെയാണ് കുത്തിത്തിരിപ്പുകാര്‍ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിശേഷിപ്പിക്കുന്നത്. മെക്കയില്‍ പോയ തങ്ങളെങ്ങനെ കണ്‍വന്‍ഷന് വരുമമെന്ന് മുസ്ലീം ലീഗും ചോദിക്കുന്നു. ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നിലമ്പൂരിലുണ്ടോ? എങ്കില്‍ അതിന് പിന്നിലാരാണ് ?കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു,കുത്തിത്തിരിപ്പുണ്ടാക്കുന്നതാര്?