നിലമ്പൂര്‍ കോട്ട പിടിക്കാന്‍ 19 വര്‍ഷത്തിന് ശേഷം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ ഇറക്കി സിപിഎം. ധൈര്യമുണ്ടെങ്കില്‍ അങ്കത്തിനിറങ്ങെന്ന കോണ്‍ഗ്രസിന്‍റെ വെല്ലുവിളി കൂടി ഏറ്റെടുത്താണ് സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജിനെ സിപിഎം രംഗത്തിറക്കുന്നത്. പിണറായി വിജയനേയും പാര്‍ട്ടിയേയും വെല്ലുവിളിച്ച് രാജിവച്ച പി.വി. അന്‍വറിനുള്ള രാഷ്ട്രീയ മറുപടി കൂടിയാണ് എം. സ്വരാജിന്‍റെ സ്ഥാനാര്‍ഥിത്വം. യുഡിഎഫ് സ്ഥാനാര്‍ഥിയെ ചീത്ത പറഞ്ഞുകൊണ്ട് തന്നെ യുഡിഎഫ് പ്രവേശനം തേടുന്ന പി.വി. അന്‍വര്‍ ഇപ്പോഴും കയ്യാലപ്പുറത്തിരിക്കുകയാണ്. സര്‍ക്കാര്‍വിരുദ്ധ വികാരത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന കോണ്‍ഗ്രസിന് ഇടതുസ്ഥാനാര്‍ഥിയുടെ പാര്‍ട്ടി അണികള്‍ക്കിടയിലെ സ്വാധീനം വെല്ലുവിളിയാകുമോ? ആര്യാടന്‍ മുഹമ്മദിന്‍റെ പാരമ്പര്യം കാക്കാന്‍ ഷൗക്കത്തിനാകുമോ?