ശശി തരൂര്‍ ആരുടെ വക്താവാണ്? ഈ ചോദ്യമുന്നയിക്കുന്നത് അദ്ദേഹത്തിന്‍റെ തന്നെ പാര്‍ട്ടിയിലെ നേതാക്കളാണ്. സര്‍വകക്ഷി പ്രതിനിധി സംഘത്തിന്‍റെ ഭാഗമായി വിദേശത്തുപോയ തരൂര്‍ അവിടെ ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും വക്താവായി മാറിയെന്ന് നേതാക്കളില്‍ ചിലര്‍ ആരോപിക്കുന്നു. സര്‍ജിക്കല്‍ സ്ട്രൈക്ക് സംബന്ധിച്ച കോണ്‍ഗ്രസ് ഭരണകാലത്തെ വസ്തുതകള്‍ പറയുന്നില്ല എന്നും പാര്‍ട്ടിക്ക് പരിഭവമുണ്ട്. തരൂരും കോണ്‍ഗ്രസും തമ്മിലുള്ള ഇടച്ചില്‍തുടങ്ങിയിട്ട് നാളേറെയായി. ശശി തരൂര്‍ ബിജെപിയില്‍ ചേര്‍ന്നേക്കും അതും കേരള നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പേ എന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് തരൂരിനെതിരായ പാര്‍ട്ടിക്കാരുടെ ഇപ്പോഴത്തെ പരസ്യമായ ആക്രമണം. കൗണ്ടര്‍പോയിന്‍റ് ചോദിക്കുന്നു, ശശി തരൂര്‍ ശരിക്കും ആരുടെ വക്താവാണ്?
ENGLISH SUMMARY:
Whose spokesperson is Shashi Tharoor?That’s the question being raised not by outsiders, but by leaders within his own party. Some leaders allege that during his recent foreign visit as part of an all-party delegation, Tharoor acted more like a spokesperson for the BJP and Prime Minister Narendra Modi. The Congress is reportedly upset that he failed to highlight the facts about surgical strikes conducted during its tenure.Tensions between Tharoor and the Congress have been brewing for a long time. The party's current public criticism comes amid strong speculation that Tharoor might even join the BJP — possibly before the Kerala Assembly elections. In this backdrop, Counterpoint asks: Who is Shashi Tharoor really speaking for?