പി.വി അന്‍വറിന്‍റെ സമ്മര്‍ദതന്ത്രത്തിന് പുല്ലുവില നല്‍കി കോണ്‍ഗ്രസ്.  താന്‍ പറയുന്നയാളെ സ്ഥാനാര്‍ഥിയക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടു. അന്‍വര്‍ വെറുക്കുന്നയാളെത്തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കി. അപ്പോള്‍ പിന്നെ ഉടന്‍,യുഡിഎഫിലെടുക്കണം എന്നായി അന്‍വര്‍. സഹകരിച്ചാല്‍ താങ്കള്‍ക്ക് കൊള്ളാമെന്ന് മറുപടി. രാഹുല്‍ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കാനിറങ്ങിയ പി.വി അന്‍വറിന് കോണ്‍ഗ്രസിന്‍റെ ഡിഎന്‍എ ഏതാണ്ട് വ്യക്തമായിക്കാണണം.  

പിണറായിസത്തിനെതിരായ പോരാളി എന്ന് സ്വയം വിശേഷിപ്പിക്കുന്ന  അന്‍വര്‍ പക്ഷേ ഇപ്പോള്‍ പോരാടുന്നത് പ്രതിപക്ഷത്തിനെതിരെയാണ്, മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് എതിരെയാണ്.  പിണറായിസത്തിനെതിരായ പോരാട്ടത്തെക്കാള്‍ അന്‍വറിസം ഉറപ്പിക്കാനുള്ള നീക്കമാണ് മുന്‍ എംഎല്‍എ നടത്തുന്നതെന്ന് വ്യക്തം. ഓരോ വോട്ടും നിര്‍ണായകമാവുന്ന യുഡിഎഫിന് പക്ഷേ അന്‍വറിനെ വെറുപ്പിക്കാനാവുമോ? മുറിവേറ്റ അന്‍വര്‍ കോണ്‍ഗ്രസിന്‍റെ വിജയസ്വപ്നങ്ങള്‍ അലമ്പാക്കുമോ?  അതോ അന്‍വറിന്‍റെ വിലപേശലിന് അത്രയൊന്നും കരുത്തില്ലെന്ന് നേതൃത്വം തിരിച്ചറിയുന്നോ?  യുഡിഎഫിന്‍റെ കോണിയില്‍ നിന്ന് അന്‍വന്‍ നിലമ്പൂര്‍  യാത്ര ചെയ്യുമോ?

ENGLISH SUMMARY:

Congress faces internal conflict as PV Anwar ramps up pressure over candidate selection in Nilambur. Anwar, once a vocal critic of the LDF, now challenges the UDF, demanding a seat and full alliance status. As tensions escalate, can the Congress afford to ignore his influence, or is Anwar overestimating his political clout?