കാത്തിരുന്ന നിലമ്പൂര്‍ പോരിന് നാള്‍കുറിച്ചു. ഷൗക്കത്തോ ജോയിയോ ? ആരാകും സ്ഥാനാര്‍ഥിയെന്ന് രണ്ട് ദിവസത്തിനുള്ളില്‍ UDF പറയും. യുഡിഎഫ് തീരുമാനം വന്ന ശേഷം, അതുകൂടി വിലയരുത്തി പറ്റിയ ഒരാളെ ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥാനാര്‍ഥിയാക്കാന്‍ എല്‍ഡിഎഫ്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് പറഞ്ഞു കേള്‍ക്കുന്ന പേരുകള്‍ പലത്.. എം.സ്വരാജ്, യു.ഷറഫലി, തോമസ് മാത്യു.. അങ്ങനെ അങ്ങനെ.. പാര്‍ട്ടി സ്ഥാനാര്‍ഥിയോ അതോ പുറത്തുന്ന് സ്വതന്ത്രനെ ഇറക്കിയുള്ള ആവര്‍ത്തനമോ ? കാത്തിരിക്കാം. നല്ല തേക്കുതടിയുടെ നാട്ടിന് സ്വന്തം രാഷ്ട്രീയത്തടി അന്‍വര്‍ എങ്ങനെയെല്ലാം സംരക്ഷിക്കും ? പിണറായസത്തെ തകര്‍ക്കുക എന്ന അന്‍വറിന്റെ പ്രഖ്യാപനം വിധിയെഴുത്തില്‍ കാണുമോ ? 3.O. മുന്നാം സര്‍ക്കാര്‍ ലക്ഷ്യമിടുന്ന പിണറാക്കിയിക്ക് നിലമ്പൂര്‍ ഫലത്തില്‍ ശരിക്കും പ്രതീക്ഷയെത്ര ? മണ്ഡല ചരിത്രവും വര്‍ത്തമാനവും ബോധ്യപ്പെടുത്തുന്നത് എന്ത് ? അടിച്ചേല്‍പ്പിച്ച ഉപതിരഞ്ഞെടുപ്പ് എന്ന നിലപാടുള്ള ബിജെപി, തദ്ദേശതിരിഞ്ഞെടുപ്പ് ആസന്നമായിരിക്കെ നിലമ്പൂരിന് എത്രകണ്ട് പ്രധാന്യം നല്‍കും ?