കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതില്‍ അതൃപ്തിയില്ലെന്ന് പറയുമ്പോഴും അതൃപ്തി മറച്ചുവയ്ക്കാന്‍ കെ സുധാകരന് കഴിയുന്നില്ല. തന്നെ മാറ്റിയത് തെറ്റല്ലെങ്കിലും, ശരിയല്ല എന്നാണ് സുധാകരന്റെ പ്രതികരണം. ഒഴിവാക്കിയതിന്റെ കാരണമറിയില്ലെന്ന് പറഞ്ഞ കെ.എസ് അതൃപ്തിയുണ്ടെങ്കില്‍ രാജിവെച്ചേനേയെന്നും പറഞ്ഞു. ഔദ്യോഗിക സ്ഥാനമില്ലെങ്കിലും പ്രവര്‍ത്തിക്കുമെന്നും സണ്ണി ജോസഫ് തന്റെ നോമിനിയല്ലെന്നും കെ.സുധാകരന് പറഞ്ഞു. കോണ്‍ഗ്രസിലെ പോര് പരിധിവിടുന്നോ? സുധാകരന്റേത് അച്ചടക്കലംഘനമോ? മുന്‍ പ്രസിഡന്റിനെ ഹൈക്കമാന്‍ഡ് അപമാനിച്ചോ? കൗണ്ടര്‍ പോയിന്റ് ചര്‍ച്ച ചെയ്യുന്നു...