ഭീകരവാദത്തോട് സന്ധി ഇല്ലാത്ത നിലപാട് എന്ന് നരേന്ദ്ര മോദി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. പാക്കിസ്ഥാനുമായി ചര്‍ച്ച ഉണ്ടെങ്കില്‍ അത് ആദ്യം അവരുടെ മണ്ണിലുള്ള ഭീകരവാദം അവസാനിപ്പിക്കുന്നതിനെക്കുറിച്ചായിരിക്കും. ഭീകരവാദവും വ്യാപാരവും ഒരുപോലെ ഒരുമിച്ച് പോവില്ല. ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ച് പോവില്ല. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല എന്ന് കൃത്യമായ സന്ദേശം ആഗോളസമൂഹത്തിന് കൂടി നല്‍കുകയാണ് പ്രധാനമന്ത്രി. പാക്കിസ്ഥാന് അവരുടെ മണ്ണില്‍ വെള്ളമൊഴിച്ച് വളര്‍ത്തുന്ന ഭീകരവാദം ആ രാജ്യത്തെ തന്നെ തകര്‍ക്കും എന്നത് ഓര്‍ക്കണം എന്ന് അദേഹം പറയുന്നു. ഒപ്പം തന്നെ ആണവായുധ ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ല ഇന്ത്യ. ഇന്ത്യ എന്താണോ ഉദ്യോശിച്ചത് ആ ലക്ഷ്യം ഓപ്പറേഷന് സിന്ദൂറിലൂടെ കണ്ടു പാക്കിസ്ഥാനിലെ ആഗോള ഭീകര സര്‍വകലാശാലകള്‍ തകര്‍ക്കാന്‍ കളിഞ്ഞു എന്നുള്ളതാണ്. പാക്കിസ്ഥാനാവട്ടെ ഭീകരവാദികള്‍ക്കെതിരെ നില്‍ക്കുന്നതിന് പകരം ഇന്ത്യയ്ക്കെതിരെ തിരിയാനാണ് ശ്രമിച്ചതെന്നും മോദി ചൂണ്ടികാണിക്കുന്നു, സേനകളുടെ ധൈര്യവും ആത്മസമര്‍പ്പണവും അദേഹം വലിയ തോതില്‍ സല്യൂട്ട് ചെയ്യുകയാണ്.