പഹല്‍ഗാമിലെ ഭീകരതയ്ക്ക് പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ മറുപടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂര്‍ നടന്നത് മുതല്‍ ഇങ്ങോട്ട് മൂന്നു പകലും മൂന്ന് രാത്രിയും കലുഷിതമായ അന്തരീക്ഷം ആയിരുന്നു. ഇന്ത്യയ്ക്കും പാക്കിസ്ഥാന്‍റേയും അതിരുകള്‍ക്ക് അരികെ താമസിക്കുന്ന മനുഷ്യര്‍ക്ക് ഏറെ വേദന പ്രത്യേകമായി സഹിക്കേണ്ടി വന്നു. ഇന്ത്യയ്ക്ക് മുകളിലൂടെ പാക്കിസ്ഥാന്‍റെ പ്രകോപനങ്ങള്‍ ആക്രമണ ശ്രമങ്ങള്‍ ഡ്രോണുകള്‍ പറത്തിയും മിസൈലുകള്‍ വര്‍ഷിച്ചുമുള്ള  നീക്കങ്ങള്‍ എല്ലാം നിഷ്പ്രഭമാക്കി ഇന്ത്യന്‍ പ്രതിരോധം സൈനിക വിഭാഗങ്ങള്‍. പാക്കിസ്ഥാന്‍റെ മണ്ണില്‍ തിരിച്ചടി എന്ന നിലയ്ക്ക് ഇന്ത്യ സൈനിക കോപ്പുകള്‍ ഇല്ലാതാകുന്നു, പാക്കിസ്ഥാന്‍റെ റഡാര്‍ സംവിധാനമടക്കം നിര്‍വീര്യമാക്കുന്നു, അങ്ങനെ മറുപടി നല്‍കുന്നു. അങ്ങനെ തികച്ചും കൊണ്ടും കൊടുത്തും നിന്ന സമയം എന്ന പറയാം. കലുഷിതം നിറഞ്ഞ അന്തരീക്ഷത്തിന് ഇപ്പോള്‍ സമാധാനം പുലരുമോ എന്ന സൂചന നല്‍കുന്ന വിധത്തില്‍ വെടിനിര്‍ത്തല്‍ ധാരണ വന്നിരിക്കുകയാണ്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സൈനിക മിലിട്ടറി ഓപ്പറേഷന്‍ ഡിജിമാര്‍ തമ്മില്‍ സംസാരിച്ചു, അതിനുശേഷം വെടിനിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ചു. ഇപ്പോള്‍ മുഴുവന്‍ സജ്ജമായി രണ്ട് രാജ്യങ്ങളിലേയും സൈന്യം നില്‍ക്കുന്നു എന്ന് മാത്രം അങ്ങോട്ടോ ഇങ്ങോട്ടോ വെടിവെയ്ക്കുകയോ പ്രകോപനങ്ങളിലേക്ക് പോകില്ല എന്ന് സാരം. ഈ അവസ്ഥ തികഞ്ഞ ശാന്തതയിലേക്ക് പൂര്‍ണമായ സമാധാനത്തിലേക്ക് വഴിവെക്കുമോ എന്നാണ് ചോദ്യം.

ENGLISH SUMMARY:

Following India's Operation Sindoor in retaliation to the Pahalgam terror attack, three days of heightened tension gripped the India-Pakistan border, causing immense hardship for civilians. With drone incursions, missile attacks, and intense military responses, the situation remained volatile until a ceasefire agreement was reached through DGMO-level talks. While both militaries now stand alert yet inactive, the key question remains—will this lead to lasting peace?