പുതിയ പ്രസിഡന്റ് ഇന്നോ നാളയോ എന്ന അവസ്ഥയില്‍ എത്തിയടത്ത് നിന്ന് ഹൈക്കമാന്റിനെ പോലും അസ്വസ്ഥമാക്കി ഇന്ന് സുധാകരന്റെ പൂഴിക്കടകന്‍. താന്‍ മാറുമെന്നോ ? ഇല്ല. രാഹുലോ ഖര്‍ഗെയോ കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചയില്‍ അങ്ങനെയൊരുകാര്യം പറഞ്ഞിട്ട് പോലുമില്ല. തന്നെ കെട്ടിപ്പിടിച്ച് തോളില്‍ തട്ടിയാണ് പറഞ്ഞയച്ചത്, അസുഖബാധിതനാണ് എന്നൊക്കെ വെറുംപ്രചാരണം മാത്രമെന്ന് സുധാകരന്.
അധ്യക്ഷനെ ഇപ്പോ മാറ്റേണ്ട കാര്യമില്ലെന്നും ഫോട്ടോ കണ്ടാല്‍ നാട്ടാര്‍ക്ക് മനസിലാകുന്ന ആളാകണം അധ്യക്ഷനെന്നും കെ.മുരളീധരന്. ഇതോടെ, കെപിസിസി നേതൃമാറ്റം കുഴഞ്ഞ് മറിയുമോ എന്നാണ് ചോദ്യം. മത,സാമൂദായിക,സംഘടനാ പ്രവര്‍ത്തന സമവാക്യങ്ങള്‍ ഒപ്പിക്കുമ്പോള്‍ ആന്റോ ആന്റണിക്ക് മുന്‍തൂക്കം. സണ്ണി ജോസഫിനും സാധ്യത. കൗണ്ടര്‍ പോയ്ന്റ് ചോദിക്കുന്നു. ഹൈക്കമാന്‍ഡില്‍ നിന്ന് ഇനി എന്ത് തീരുമാനം, എപ്പോള്‍? തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പേ. തല മാറിയാല്‍ ഗുണമെത്ര?