തുറമുഖം തുറന്നത് നല്ലതാണ്, പക്ഷെ നികുതിപണം ഉപയോഗിച്ച് പണിയുന്ന പദ്ധതിയുടെ പേരില്‍ രാഷ്ട്രീയ നേതാക്കളുടെ ക്രെഡിറ്റ് പോലും ജനം സഹിക്കണം. വികസനത്തിന് രാഷ്ട്രീയമില്ലെന്ന് പറയുന്ന നേതാക്കള്‍ പതിവ് തെറ്റിക്കാതെ വിഴിഞ്ഞത്തും ഒന്നാന്തരം രാഷ്ട്രീയം പറഞ്ഞു. അദാനിയുടെ പേരില്‍ ഇന്ത്യ സഖ്യത്തെ കുത്തി നേരന്ദ്ര മോദി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ പങ്ക് അറിയാത്ത പോലെ നടിച്ച് പിണറായി വിജയന്‍. അദ്ദേഹം തന്റെ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. അദാനിയെ പങ്കാളിയെന്ന് വിശേഷിപ്പിച്ച വാസവന്‍ മന്ത്രി സെല്‍ഫ് ഗോളടിച്ചപ്പോള്‍ എന്താണ് റോളെന്ന് ജനത്തിനറിയാത്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആദ്യം തന്നെ വേദിയില്‍ ഇടം പിടിച്ച് മുദ്രാവാക്യവും മുഴക്കി. വിഴിഞ്ഞത്തെ കുത്ത് ആര്‍ക്കെല്ലാം?