ഇന്ത്യ പ്രത്യാക്രമണ പാതയിലാണ്. നയതന്ത്ര തലത്തിലെ കടുത്ത നടപടികളുടെ തുടര്‍ച്ചായയി വെള്ളം ആയുധമാക്കുന്നു പാക്കിസ്ഥാനെതിരെ. ആദ്യം സിന്ധു നദീജല കാരാര്‍ മരവിപ്പിച്ചു. ഇപ്പോള്‍ ഉറി ഡാം തുറന്നെന്നും പിന്നാലെ പാക് അധീന കശ്മരീല്‍ വെള്ളപ്പൊക്കമെന്നും റിപ്പോര്‍ട്ട്. സൈനിക നടപടിക്ക് മുന്നേയുള്ള ഈ നീക്കങ്ങളില്‍ വിരണ്ട് വിറളിപിടിച്ചപോലെ പോലെയുള്ള പ്രതികരണവും പ്രകോപനവും പാക് മന്ത്രിമാര്‍ തുടരുകയാണ്. വെള്ളമില്ലെങ്കില്‍ പിന്നെ യുദ്ധം.. 130 ആണവായുധമുണ്ട്, അത് കാഴ്ചയ്ക്ക് വച്ചതല്ല, ഇന്ത്യക്കുള്ളതാണ് ഒരു മന്ത്രിയുടെ പ്രതികരണം.  വിരണ്ടകൂട്ടരുടെ വീരസ്യം പറച്ചില്‍ ! നമുക്കുണ്ടായ വേദയ്ക്ക് അതിലേറെ ആഴത്തിലുള്ള പ്രഹരം നല്‍കുമെന്നും നീതി നടപ്പാക്കുമെന്നും ഇന്നും ആവര്‍ത്തിക്കുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പെഹല്‍ഗാം ഭീകരണക്രമണം അഞ്ചുനാള്‍ പിന്നിടുമ്പോള്‍ രാജ്യം കാണുന്നത് എന്തെല്ലാം ? തുറക്കുന്നത് ഏത് തരം  യുദ്ധമുഖം ?

ENGLISH SUMMARY:

India has intensified its countermeasures against Pakistan, using water as a strategic weapon after freezing the Indus Waters Treaty and opening the Uri Dam, leading to floods in Pakistan-occupied Kashmir. Amid rising diplomatic and military tensions, Pakistani ministers continue their provocative rhetoric. Prime Minister Narendra Modi reiterated India’s resolve to deliver justice and a strong response following the Pahalgam terror attack.