രാജ്യത്തെ ഞെട്ടിച്ച പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇരുപതിലേറെപ്പേര്‍ കൊല്ലപ്പെട്ടതായി സൂചന.
ആക്രമണം വിനോദ സഞ്ചാരികള്‍ക്കുനേരെ. മരണസംഖ്യ ഉയര്‍ന്നേക്കും. 5പേരുടെ നില അതീവഗുരുതരം. സഞ്ചാരികള്‍ തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര സ്വദേശികളാണ്.
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കര്‍ണാടക സ്വദേശി മഞ്ചുനാഥ് റാവു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല.
വെടിയുതിര്‍ത്തത് സൈനിക വേഷത്തിലെത്തിയവരാണ്. ദ് റെസിസ്റ്റന്റ് ഫ്രണ്ട് എന്ന സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അപലപിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ ഉടന്‍ ശ്രീനഗറിലെത്തും.