അനവസരത്തില്‍ കേന്ദ്രസംസ്ഥാനസര്‍ക്കാരുകളെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ശശി തരൂരിനെ കണക്കുകള്‍ ബോധിപ്പിച്ച് വസ്തുത ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു പാര്‍ട്ടിയും നേതാക്കളും. അപ്പോള്‍ കണക്കല്ല പ്രശ്നമെന്നു വ്യക്തമാക്കി തരൂര്‍ ഇന്നും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി. പെരിയ ഇരട്ടക്കൊലയില്‍ സി.പി.എമ്മിനെ നരഭോജികളോട് ഉപമിക്കുന്ന കാര്‍ഡ് ഷെയര്‍ ചെയ്ത തരൂര്‍, കാര്‍ഡും പോസ്റ്റും എഡിറ്റ് ചെയ്ത് സി.പി.എമ്മിനെ ഒഴിവാക്കിയതോടെ നിലപാട് വ്യക്തം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. തരൂര്‍ വിവാദത്തില്‍ തിരുത്തേണ്ടതാര്?