വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിമറിച്ച ആം ആദ്മി പാര്‍ട്ടി എന്ന രാഷ്ട്രീയ പ്രസ്ഥാനം പതിനൊന്നാം വര്‍ഷത്തില്‍ സ്വന്തം തട്ടകത്തില്‍ തകര്‍ന്നടിഞ്ഞു. ആപ്പിന്‍റെമുഖമായ അരവിന്ദ് കേജ്രിവാളടക്കം തോല്‍വിയുടെ കൈപ്പറിഞ്ഞു. സംസ്ഥാനത്തിലും കേന്ദ്രത്തിലും മോദിയെന്ന് ഡല്‍ഹി ജനത വിധിയെഴുതി. തോല്‍വിക്കുശേഷമുള്ള പതിവുന്യായീകരണങ്ങള്‍ വന്നുകഴിഞ്ഞു. വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടും വേട്ടയാടല്‍ സിദ്ധാന്തവും പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കേജ്രിവാളിനും ആം ആദ്മി പാര്‍ട്ടിക്കുമാകുമോ? . രാഷ്ട്രീയ സ്റ്റാര്‍ട്ട് അപ്പിന്‍റെ അടിവേരിളകിയോ? ചൂലൊടിച്ചോ മോദി? കൗണ്ടര്‍പോയിന്‍റ് പരിശോധിക്കുന്നു.