ഭരണമുന്നണി ചൂണ്ടുവിരല്‍ ഉയര്‍ത്തിയാലും ഘടകകക്ഷികള്‍ കര്‍ക്കശനിലപാടെടുത്താലും അജിത്കുമാര്‍ അജയ്യനായി തുടരും. മുഖ്യമന്ത്രി പിണറായി വിജയനിലേക്കു മാത്രമാണ് ഇനി ചോദ്യങ്ങള്‍ കേന്ദ്രീകരിക്കേണ്ടതെന്ന് വ്യക്തമാക്കുന്ന നിലപാടാണ് ഇന്ന് മുഖ്യമന്ത്രി ഇടതുമുന്നണി യോഗത്തിലും സ്വീകരിച്ചത്. കേരളത്തിന്റെ ചോദ്യങ്ങള്‍ അജിത്കുമാറിനോടല്ല ഇനി ഉയരേണ്ടത്. പിണറായി വിജയനോടു മാത്രമാണ്. കാരണം അജിത്കുമാറിനെ തൊടാനാകില്ല എന്ന് സ്വന്തം രാഷ്ര്ടീയസഖ്യകക്ഷികളോടു പോലും മുഖ്യമന്ത്രി നിലപാടെടുക്കുമ്പോള്‍ ഒരൊറ്റ ചോദ്യത്തിലേക്ക് എല്ലാ ആരോപണങ്ങളും കേന്ദ്രീകരിക്കുകയാണ്. കൗണ്ടര്‍പോയന്റ് ഇന്ന് ചര്‍ച്ച ചെയ്യുന്നതും ആ ചോദ്യമാണ്. ചോദിക്കേണ്ടത് അജിത് കുമാറിനോടോ പിണറായി വിജയനോടോ?.