ഒടുവില്‍ മുഖ്യമന്ത്രി മിണ്ടി. പക്ഷേ ചോദ്യങ്ങള്‍ക്കൊന്നിനും ഉത്തരമില്ല. മലയാള മനോരമയെ ചരിത്രം പഠിപ്പിക്കാനും കോണ്‍ഗ്രസിനാണ് ആര്‍.എസ്.എസ് ബന്ധമെന്ന് സ്ഥാപിക്കാനും വളരെയേറെ സമയം ചെലവഴിച്ച മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ട് തൊട്ടടുത്തിരുന്ന പാര്‍ട്ടി സെക്രട്ടറി പോലും ഉറങ്ങിപ്പോയി. പക്ഷേ ആഞ്ഞടിച്ചതെല്ലാം കോണ്‍ഗ്രസിനെതിരെ. അതിനും ആര്‍.എസ്.എസിനെ നേരിട്ട പഴയ ചരിത്രം മാത്രം. വര്‍ത്തമാനത്തിലെ ചോദ്യങ്ങള്‍ക്കൊന്നും ഒരക്ഷരം പോലും മറുപടിയില്ല. എന്തോ വലിയ കാര്യം നടന്നുവെന്ന് വരുത്തിത്തീര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രിക്കു രോഷം. മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ RSS നേതൃത്വവുമായി തുടരെ കൂടിക്കാഴ്ച നടത്തിയതെന്തിന് എന്ന ചോദ്യത്തിനുത്തരമില്ലാതെ പാര്‍ട്ടിയും മുന്നണിയും വലയുമ്പോഴും മുഖ്യമന്ത്രി അതിനു മാത്രം മറുപടി പറയാന്‍ തയാറല്ല. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. മറുപടിയെവിടെ മുഖ്യമന്ത്രി?
ENGLISH SUMMARY:
The Chief Minister finally spoke, but gave no answers to any questions. Instead, he spent considerable time lecturing Malayala Manorama on history and accusing the Congress of ties with the RSS. Even the party secretary sitting nearby fell asleep listening to the speech. The Chief Minister’s attacks were all directed at the Congress, focusing only on the old history of facing the RSS, with no response to current issues. Counter Point debates 'Where is the response, Chief Minister?'