സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരിക്കുന്നു. വ്യക്തികളുടെ സ്വകാര്യത പുറത്തുപോവാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന വിവരാവകാശ കമ്മീഷന്റെ വാദമംഗീകരിച്ചാണ് ഉത്തരവ്. റിപ്പോർട്ട് ഒരാഴ്ച കഴിഞ്ഞേ പുറത്തുവിടാവു എന്നും കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ നിലപാട് തന്നെയാണ് കോടതിയും പറഞ്ഞിരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാന് പറയുന്നു. ഒരാഴ്ചയ്ക്കപ്പുറം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുമോ? അതോ ഇനിയും തടസവാദങ്ങള്‍ ഉന്നയിച്ച് ആരങ്കിലും എത്തുമോ? ആരാണ് ഈ റിപ്പോര്‍ട്ടിനെ പേടിക്കുന്നത്?