കേരളത്തിന്‍റെ സമ്പദ്വ്യവ്സ്ഥയുടെ 35 ശതമാനമാണ് പ്രവാസികള്‍ അയയ്ക്കുന്ന പണം, അതായത് ഇവിടുത്തെ സമ്പദ്വ്യവ്സ്ഥയെ താങ്ങി നിര്‍ത്തുന്നത് പ്രവാസികളാണ്. അക്കൂട്ടത്തില്‍പ്പെട്ട 23 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കുവൈത്തില്‍ സാധാരണക്കാര്‍ താമസിച്ചിരുന്ന ലേബര്‍ ക്യാംപിലാണ് തീപിടിച്ചത്. പ്രവാസി ക്ഷേമം എന്ന പേരില്‍ ലോകകേരള സഭ വീണ്ടും നടത്താന്‍ തീരുമാനിച്ചിരിക്കവേയാണ് ദുരന്തമുണ്ടായത്. ലോക കേരള സഭ എന്ന വലിയ പരിപാടി തന്നെ നിര്‍ത്തലാക്കണമെന്നാണ് ബിജെപിയും ചില കോണ്‍ഗ്രസ് നേതാക്കളും പറയുന്നത്. ഇത്തരം ദുരന്തങ്ങള്‍ തടയാന്‍ ലോകകേരള സഭയ്ക്ക് സാധിക്കേണ്ടതല്ലേ? ഇത്തരം വമ്പന്‍ പ്രസ്ഥാനങ്ങള്‍ ഇതുപോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ എന്തുചെയ്യുന്നു? പ്രവാസികളായ മലയാളികളുടെ സുരക്ഷ ആരുടെ ചുമതലയാണ്?