കനത്ത മഴയില്‍ കനത്ത കെടുതി നേരിടുന്ന കേരളത്തിലേക്കാണ് ഒരിക്കല്‍ കൂടി ഭക്ഷ്യവിഷബാധമരണം ഞെട്ടിച്ചുകൊണ്ടെത്തിയത്. തൃശൂർ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച വീട്ടമ്മ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു. മയൊണൈസില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം.
ആറുമാസം മുന്‍പ് ഭക്ഷ്യവിഷബാധയുടെ പേരില്‍ നടപടി നേരിട്ട, പൂട്ടിയിട്ട ശേഷം വീണ്ടും തുറന്ന അതേ ഹോട്ടലില്‍ നിന്നാണ് മരിച്ച വീട്ടമ്മയും 180ലേറെ പേരും ഭക്ഷ്യവിഷബാധയ്ക്കിരയായത് എന്നതാണ് ഞെട്ടിക്കുന്നത്. അതും ഈ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സുകളൊന്നുമില്ലാതെ. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. ഇനിയും കഴിച്ചു മരിക്കണോ?