ഡ്രൈവറുടെ പരാതിയില്‍ കേസില്ലാത്തതെന്ത് ? എംഎല്‍എ വാസ്തവത്തില്‍ ചെയ്തതെന്ത്?

മേയര്‍ക്കും എം.എല്‍.എയ്ക്കും എന്തുമാകാമോ? രണ്ട് പരാതികള്‍ കിട്ടിയാല്‍ രണ്ടിനും നടപടിയെടുക്കണ്ടേ? കേരളം നാല് ദിവസമായി ഇത് ചോദിക്കുന്നു. കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ സംഘര്‍ഷത്തില്‍ ഡ്രൈവര്‍ക്കെതിരെ മാത്രം കേസുണ്ട്, തന്‍റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്ന മേയര്‍ക്കെതിരായ ഡ്രൈവര്‍ യദുവിന്‍റെ പരാതിയില്‍ പൊലീസ് അനങ്ങാത്തത് എന്ത്? യാത്രക്കാരെ ഇറക്കിവിട്ട എം.എല്‍.എയ്ക്കെതിരെ കെഎസ്ആര്‍ടിസിക്കും പരാതിയില്ലാത്തത് എന്ത്? പൂച്ചട്ടികൊണ്ട് തലക്കടിക്കുന്ന രക്ഷാപ്രവര്‍ത്തനമെന്ന് പറയുന്ന മുഖ്യമന്ത്രി പറയുന്ന നാട്ടില്‍ സാധാരണക്കാരന് നീതി അകലെയോ?