പിണറായി– രാഹുല്‍ പോര് 'ഇന്ത്യ' സഖ്യത്തിന്‍റെ വില കളയുന്നോ?

പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ സഖ്യസര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് അവകാശപ്പെടുന്ന രണ്ട് പ്രമുഖ കക്ഷികളുടെ നേതാക്കള്‍ പരസ്പരം നടത്തിയ വാക്പ്രയോഗ കേട്ടത്. കോണ്‍ഗ്രസ് എന്തേ പൗരത്വ നിയമത്തെ പറ്റി മിണ്ടന്നില്ല, രാഹുല്‍ പൗരത്വ നിയമത്ത എതിര്‍ക്കുന്നില്ല എന്ന് തിരഞ്ഞെപ്പ് പ്രചാരണം ആരംഭിച്ച മുതല്‍ ചോദിക്കുന്ന സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍. എന്താണ് നരേന്ദ്രമോദി പിണറായി വിജയനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാത്തതെന്ന് ചോദിക്കുന്ന രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയെ ഇരട്ടപ്പേര് വിളിപ്പിക്കരുതെന്ന് മറുപടി പറയുന്ന പിണറായി.

രാഷ്ട്രീയം വ്യക്തി വിരോധത്തിന് കൂടി വഴിമാറിമ്പോള്‍ ഇവരെല്ലാം ചേര്‍ന്ന് രാജ്യത്ത് സഖ്യസര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് ജനം എങ്ങനെ വിശ്വസിക്കും. പരസ്പര വിശ്വാസമില്ലാത്ത പാര്‍ട്ടികളെങ്ങനെ കൂട്ടുകൂടും. ബി.ജെ.പിയെ ആര്‍ക്കാണ് പേടി.