ബിജെപിയുടെ കെണിയില്‍ സഭ വീണോ?; വ്യാജമെന്ന ബോധ്യം എന്തുകൊണ്ടില്ല? ​| counter point

സഭയ്ക്ക് പെട്ടെന്ന് ഒരു ഉള്‍ വിളിവന്നു. കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച് സഭാമക്കളെ ബോധവല്‍ക്കരിക്കണം. തന്‍റെ അജഗണങ്ങളെ നേര്‍വഴിക്ക് നഴിക്കാനുള്ള ഉത്തരവാദിത്തം സഭയ്ക്ക് ഉണ്ടെന്നതില്‍ തര്‌ക്കമില്ല. പക്ഷെ ഈ തിരഞ്ഞെടുപ്പ്കാലത്ത് ബിജെപിയുടെ പ്രധാന പ്രചാരണ ആയുധമായ ഈ സിനിമയുടെ പ്രദര്‍ശനം വഴി സഭ ബിജെപിയുടെ രാഷ്ട്രീയ പ്രചാരകരാവുകയാണോയെന്ന ചോദ്യമുയരുന്നു.  സംഘപരിവാര്‍ കെണിയില്‍ വീഴരുചെന്ന് എല്‍ഡിഎഫും യുഡിഎഫും സഭയെ ഓര്‍മ്മിപ്പിക്കുന്നു. വീഴില്ലെന്ന് പറഞ്‍ഞ് സഭാ നേത്യത്വം വിവാദങ്ങള്‍ അവസാനിപ്പിക്കാനും താല്‍പ്പര്യപ്പെടുന്നു. പക്ഷെ ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശേരി രൂപതയും സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കേരള സ്റ്റോറി കെണിയോ?