കേരളസ്റ്റോറി തിരഞ്ഞെടുപ്പ് വിഷയമോ? ദൂരദര്‍ശന്‍ നടപടി തെറ്റോ?

കേരളം ഏറെ ചര്‍ച്ച ചെയ്ത കേരള സ്റ്റോറി സിനിമ ഈ തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും വിവാദം വാരി വിതറി രംഗത്തെത്തിയിരിക്കുന്നു. ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള സര്‍ക്കാര്‍ മാധ്യമമായ ദൂരദര്‍ശന്‍റെ തീരുമാനത്തിന് എതിരെ എല്‍ഡിഎഫും യുഡിഎഫും പരാതി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ചില യുവതികള്‍ മതപരിവര്‍ത്തനം ചെയ്ത്  തീവ്രവാദ സംഘത്തിന്‍റെ ഭാഗമാകുന്നതുമാണ് സിനിമ.ഇത് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത് മതസൗഹാര്‍ദം തകര്‍ക്കാനെന്നാണ് കേരളത്തിന്‍റെ ഭരണപ്രതിപക്ഷങ്ങള്‍ ആരോപിക്കുന്നത്. അഭിപ്രായസ്വാതന്ത്രമെന്ന് ബിജെപി.  ദൂരദര്‍ശന്‍ എന്തിന് ഇപ്പോള്‍ ഈ വിവാദചിത്രവുമായി രംഗത്തെത്തിയിരിക്കുന്നത്? എ സര്‍ട്ടിഫിക്കറ്റുകളുള്ള സിനിമ ചാനലുകളില്‍ കാണിക്കരുതെന്ന് വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ നിര്‍ദേശം ദൂരദര്‍ശന് ബാധകമല്ലേ? ഇനി കേരള സ്റ്റോറി ദൂരദര്‍ശന്‍ കാണിച്ചാല്‍ തകരുന്നതോ കേരളത്തിന്‍റെ മതേതര മനസ്സ്?

Counter point on kerala story film