എസ്​ഡിപിഐ വോട്ട് തള്ളിയതെന്ത്? സിപിഎം–ബിജെപി വിമര്‍ശനമോ കാരണം?

എസ്ഡിപിഐയുടെ പിന്തുണ വേണ്ടാ ന്യൂനപക്ഷവര്‍ഗീയതയോടും  ഭൂരിപക്ഷ  വര്‍ഗീയതയോടും സന്ധിയില്ല, പ്രതിപക്ഷ നേതാവ് നിലപാട് കൃത്യമായി പറഞ്ഞു. എസ്ഡിപിഐയുമായി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തുണ്ടാക്കിയ ധാരണയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി  പറയുന്നത്.കോണ്‍ഗ്രസിന്‍റെ മൂന്ന് നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് എംവി ഗോവിന്ദന്‍ ആരോപണം ഉന്നയിച്ചത്.എസ്ഡിപിഐയെ കോണ്‍ഗ്രസ് കൈവിട്ടെങ്കില്‍ മുസ്​ലിം ലീഗിന്‍റെ കാര്യം പറയണമെന്ന് മുഖ്യമന്ത്രി. രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തില്‍ ലീഗിന്‍റെ കൊടി വീശാത്തത് എന്തെന്നാണ് ചോദ്യം. ബിജെപിയെ പേടിച്ചാണെന്ന് ആരോപണവും ഉണ്ട്. ലീഗിന്റെ കൊടിയിലും എസ്ഡിപിയുടെ പിന്തുണയിലും കോണ്‍ഗ്രസിന്‍റെ നിലപാട് അവസരവാദപരമോ? കോണ്‍ഗ്രസ് പേടിച്ച് കീഴടങ്ങിയതോ?

Counter point on udf reject sdpi support