തിരഞ്ഞെടുപ്പ് സ്പെഷ്യല്‍ ‘മരവിപ്പിക്കലോ?’ പ്രതിപക്ഷത്തെ പൂട്ടിക്കെട്ടാനോ ?

കോണ്‍ഗ്രസിന്, സിപിഐക്ക്, തൃണമൂലിന് തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കാലത്ത് തുടരെ തുടരെ കിട്ടുന്ന ആദായ നികുതി നോട്ടിസുകളെ എങ്ങനെ കാണണം ? ദിവസങ്ങളുടെ വ്യത്യാസത്തില്‍ കോണ്‍ഗ്രസിന് കിട്ടിയത് പത്ത് നോട്ടിസ്. ആകെ അടയ്ക്കേണ്ടത് 1800 ല്‍ അധികം കോടി. അക്കൗണ്ട് മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്നു. പതിറ്റാണ്ടുകളുടെ നികുതി വെട്ടിപ്പിന്‍റെ പരിണിത ഫലമെന്ന് ബിജെപി. ഭരണകൂട നികുതി ഭീകരതയെന്ന് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷത്തെ ആവുംവിധ വരിഞ്ഞുമുറുക്കലോ ലക്ഷ്യം ? കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ നീക്കങ്ങളില്‍ തെളിയുന്നത് നിയമം നിയമത്തിന്‍റെ വഴിക്കെന്നോ, ബിജെപിയുടെ വഴിക്കെന്നോ ? 

Counter point on income tax department notice to congress