കേജ്‍രിവാളിനെതിരെ തെളിവുകളുണ്ടോ? കസ്റ്റഡി ഭരണം സാധ്യമാകുമോ?

അരവിന്ദ് കേജ്രിവാളിന്‍റെ അറസ്റ്റിനെതിരെ ഇന്നും രാജ്യതലസ്ഥാനത്ത് വലിയ പ്രതിഷേധമാണ് എഎപി ഉയര്‍ത്തിയത്. കേജ്‌രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധവും അവിടെ കണ്ടു. രാജിവയ്ക്കില്ലെന്ന്, അറസ്റ്റിലായ അന്നുതന്നെ വ്യക്തമാക്കിയ കേജ്രിവാള്‍ തന്‍റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇ.ഡി. കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ ആദ്യ ഉത്തരവും ഇന്ന് ഇറങ്ങി. ജലക്ഷാമം നേരിടാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് കേജ്രിവാള്‍, വകുപ്പ് മന്ത്രി അതിഷിക്ക് നിര്‍ദേശം നല്‍കിയത്. ഇപ്പോഴും സ്വന്തം കാര്യമല്ല, ഡല്‍ഹിയിലെ ജനങ്ങളുടെ ക്ഷേമമാണ് കേജ്രിവാളിന്‍റെ മനസിലെന്ന് അതിഷി പറയുന്നു. എന്നാല്‍ ഇതെല്ലാം നാടകമാണെന്ന് പരിഹസിക്കുന്നു ബിജെപി. കേജ്രിവാളിന്‍റെ അറസ്റ്റ് പ്രതിപക്ഷ സഖ്യത്തെ കൂടുതല്‍ ശക്തമാക്കുന്നുവെന്നാണ് ഇന്ത്യ മുന്നണി നേതാക്കള്‍ പറയുന്നത്. ജനാധിപത്യം സംരക്ഷിക്കാന്‍ അടുത്ത ഞായറാഴ്ച ഡല്‍ഹിയില്‍ മാഹാറാലി സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യ സഖ്യം.. പ്രതിപക്ഷം പറയുന്നത് പോലെ രാജ്യത്ത് ജനാധിപത്യം അപകടത്തിലോ? 

Counter point on arvind kejriwal arrest