കള്ളപ്പണക്കാരുടെ കാശ് മേടിച്ചതെന്തിന്? കച്ചവട പ്രത്യുപകാരമോ താല്‍പര്യം?

കള്ളപ്പണത്തിനെതിരെ പോരാടുന്നുവെന്ന് അവകാശപ്പെടുന്നവര്‍ രാജ്യം ഭരിക്കുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ക്ക് പണം നല്‍കിയതില്‍ നല്ല പങ്കും കള്ളപ്പണക്കാര്‍. കടപ്പത്രവിവരങ്ങള്‍ വെളിയില്‍ വന്നപ്പോള്‍ കൗതുകരമായത് ബോണ്ടിലൂടെ ഉള്ള പണത്തിന്റെ ബഹുഭൂരിപക്ഷവും കിട്ടിയത് കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്ക് എന്നതാണ്. കൂടുതല്‍ സംഭാവന നല്‍കിയ കമ്പനികളെല്ലാം തന്നെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്നവരും ഒന്നാം സ്ഥാനത്തുള്ള ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്‍റെ കമ്പനി 2019 മുതല്‍ ഇഡി അന്വേഷണം നേരിടുന്നു. രണ്ടാം സ്ഥാനത്ത് വന്ന മേഘ എന്‍ജിനിയറിങ് മേല്‍ ആധായനികുതി ഇഡി അന്വേഷണമുണ്ട്. ഇതേ ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന വേദാന്ത ഗ്രൂപ്പ് വാങ്ങിയത് 376 കോടിയുടെ ബോണ്ട്. മിക്കവാറും മുന്‍നിരയിലുള്ള എല്ലാവരും കള്ളപ്പണ ഇടപാടില്‍ നടപടികള്‍ പോലും നേരിട്ടവര്‍. അഴിമതി പശ്ചാത്തലമുള്ള ഈ വമ്പന്‍മാര്‍ രാഷട്രീയപാര്‍ട്ടികള്‍ക്ക് വാരിക്കോരി സംഭാവന നല്‍കിയതെന്തിന്? ഭരണക്കാരില്‍ നിന്ന് എന്താണ് അവര്‍ തിരികെ പ്രതീക്ഷിച്ചത്? ഇ‍‍ഡിയെ കാണിച്ച് മേടിച്ചതോ?

Counter point on electoral bond