രഹസ്യമായി ബി.ജെ.പി. ബാന്ധവം ഏത് പാര്‍ട്ടിക്ക്? ബെഹ്റ ഇടപെട്ടോ?

ബിജെപിയിടുന്ന എല്ലിന്‍ കഷ്ണത്തിന് പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതടക്കം, പത്മജയുടെ ബിജെപി പോക്കിന്‍റെ ചുവടുപിടിച്ച് സിപിഎം നേതാക്കള്‍ ഉന്നയിച്ച വിമര്‍ശനത്തിനും പരിഹാസത്തിനും ഇന്ന് കോണ്‍ഗ്രസിനെ മറുപടി ശക്തമാക്കി. രണ്ട് കാര്യങ്ങളാണ് അതില്‍ പ്രധാനം. 1) പിണറായി– ആര്‍എസ്എസ് ബന്ധമുണ്ട്, തലശേരിയില്‍  ബിജെപി വോട്ട് വാങ്ങിയിട്ടുണ്ട്. 

2) പിണറായി ഡിജിപിയാക്കിയ – ബിജെപി നേതാക്കളോട് അടുപ്പമുള്ള ലോക്നാഥ് ബെഹ്റയാണ്, പത്മജ വേണുഗോപാലിന് ബിജെപി പ്രവേശനം സാധ്യമാക്കിയത്. ബെഹ്റ നിലനിന്നു. എന്ന്... തികച്ചും രാഷ്ട്രീയപ്രേരിതം എന്ന് പറഞ്ഞ് ഈ ആരോപണം ബെഹ്റ തള്ളി. പക്ഷേ തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ്. തിരഞ്ഞെടുപ്പടുക്കുമ്പോള്‍  പതിവായ മുഴങ്ങുന്ന വോട്ടുകച്ചവട, ബന്ധ ആരോപണങ്ങള്‍ മാത്രമോ ഇവയും? ബെഹ്റയുടെ കാര്യത്തില്‍ എന്ത് തെളിവാണ് കോണ്‍ഗ്രസിന്‍റ കയ്യില്‍ ? പറഞ്ഞിരിക്കല്‍ മാത്രമോ, പുറത്തുവിടാത്തതെന്ത് ?