പത്മജ പോയാല്‍ കോണ്‍ഗ്രസ് തീര്‍ന്നോ? പിന്നില്‍ ഇഡിപ്പേടിയോ അധികാരപ്പൂതിയോ?

സാക്ഷാല്‍ ലീഡര്‍ കെ.കരുണാകരന്‍റെ മകള്‍ ഇന്നുമുതല്‍ ബിജെപിക്കാരി. ആണ്ടുകളായി പരാതിപ്പെട്ടിട്ടും അവഗണനയ്ക്ക് അറുതിയുണ്ടായില്ലെന്ന ആക്ഷേപമുന്നയിച്ച്,   നിലവില്‍ കെപിസിസി രാഷ്ട്രീയ കാര്യസമതി അംഗമായിട്ടുള്ള പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ടു. മോദിയുടെ കരുത്തില്‍ വിശ്വാസമെന്ന് ബിജെപിയില്‍ അംഗത്വമെടുത്ത ശേഷം പത്മജ. കേരളത്തില്‍ വലിയ മാറ്റംവരുന്നുവെന്നും ബിജെപി ചരിത്രം കുറിക്കുമെന്നും പ്രകാശ് ജാവദേക്കര്‍. വർക്ക് അറ്റ് ഹോമിലായിരുന്നുട്ടും പത്മജയ്ക്ക് കോണ്‍ഗ്രസ് എല്ലാം നല്‍കിയെന്നും, ബിജെപിക്ക് കാല്‍കാശിന്‍റെ ഗുണം കിട്ടാന്‍ പോകുന്നില്ലെന്നും സഹോദന്‍ കൂടിയായ കെ.മുരളീധരന്‍. വര്‍ഗീയതയെപ്പുല്‍കിയത് അച്ഛന്‍റെ ആത്മാവ് പൊറുക്കില്ലെന്നും മുരളി. ചതിയും വിശ്വാസ വഞ്ചനയുമെന്ന് കെപിസിസി പ്രസിഡന്‍റ്്. ഇനിയെങ്ങാനും ലീഡര്‍ പാരമ്പര്യം പറഞ്ഞാല്‍ പത്മജയെ തെരുവില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍. ഇ.ഡിപ്പേടികൊണ്ട് പോയതെന്ന് ബിന്ദു കൃഷ്ണ. ബിജെപി എല്ലിന്‍ കഷ്ണം ഇട്ടാല്‍ ഓടുന്ന സൈസ് ജീവികളാണ് കോണ്‍ഗ്രസിലുള്ളതെന്ന് മുഖ്യമന്ത്രി. എല്ലാം മൃദുഹിന്ദുത്വ കളിയുടെ ഫലമെന്ന് എം.വി.ഗോവിന്ദന്‍.– കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു.. പത്മജ പോയതിന് പിന്നില്‍, അതൃപ്തിയോ ഇഡിപ്പേടിയോ, പിന്നെ.. അധികാരപ്പൂതികൂടിയോ ? ലീ‍‍ഡറുടെ മകളെപ്പോലും ഒപ്പം നിര്‍ത്താനാകാത്തത് ആരുടെ പരാജയം, എന്തുണ്ട് പറയാന്‍ ?

Counter point on Padmaja venugopal