ലീഗിന് സീറ്റെണ്ണം രണ്ടോ മൂന്നോ? കടുംപിടുത്തം എന്ന് തള്ളണോ ?

മുസ്‍ലിം ലീഗിന്‍റെ മൂന്നാം സീറ്റാവശ്യം ഇതുവരെ കേട്ടപോലല്ല, ഇത്തവണ, ഈ ദിവസങ്ങളില്‍.  കുഞ്ഞാലിക്കുട്ടി മുതല്‍, ഇ.ടി തുടങ്ങി  പി.എം.എ സലാംവരെ .. പ്രതികരിക്കുന്ന പ്രധാന നേതാക്കള്‍ക്ക് ഉറച്ച സ്വരം. അര്‍ഹതയുണ്ടെന്ന് കോണ്‍ഗ്രസടക്കം യുഡിഎഫ് ഒന്നാകെ സമ്മതിക്കുന്ന സ്ഥിതിക്ക് മൂന്ന് കിട്ടിയേ പറ്റൂ,നീട്ടി കൊണ്ടുപോകല്‍ പറ്റില്ല, നാളെത്തെ ചര്‍ച്ചയില്‍ തന്നെ തീരുമാനം വേണം. അല്ലെങ്കില്‍ ഇത്തവണ കോണ്‍ഗ്രസിനോട് സലാം പറയുമെന്നും പി.എം.എ സലാമിന്‍റെ വാക്കുകളിലുണ്ട്. എന്നുവച്ചാല്‍, മൂന്നില്ലെങ്കില്‍ കോണ്‍ഗ്രസും ലീഗും ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പിരിയുമോ ? നാളെ എന്താണ് കോണ്‍ഗ്രസ് ലീഗിനോട് പറയുക ? ഒറ്റയ്ക്കെങ്ങാനും മല്‍സരിക്കാണേല്‍ ലീഗിന് കൂടുതല്‍ സീറ്റ് കിട്ടുമെന്ന് ഇതിനിടയില്‍ സിപിഎമ്മിന്‍റെ പ്രതികരണം. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. വക... കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു.. മുന്നില്ലെങ്കില്‍ പിന്നെ വഴി രണ്ടോ ?

Counter point on muslim league adamant on third seat