ജനം വിശ്വസിക്കുന്നത് ഏത് പ്രചാരണം? ഉപതിരഞ്ഞെടുപ്പിന്‍റെ രാഷ്ട്രീയം?

ലോക്സഭാ തിരഞ്ഞെടുപ്പിന്  തൊട്ടുമുന്‍പ്, ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിലടക്കം വിവിധ ഭരണപ്രശ്നങ്ങളില്‍ പിണറായി സര്‍ക്കാര്‍ നില്‍ക്കെ..  തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം. ആകെ 23 സീറ്റില്‍ പത്തേ –പത്ത് എന്നതാണ് എല്‍ഡിഎഫ്– യുഡിഎഫ് സ്കോര്‍ നില. പക്ഷേ, യുഡിഎഫിന്‍റെ നാലും ബിജെപിയുടെ മൂന്നും സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തതാണ് എന്നതാണ് അവരുടെ വിജയമാറ്റേറ്റുന്നത്. മൂന്ന് സീറ്റ് ഉണ്ടായിരുന്നത് പത്താക്കി ഉയര്‍ത്തി. അതിനിടെ, മട്ടന്നൂര്‌‍ നഗരസഭയിലാദ്യമായി അക്കൗണ്ട് തുറക്കാനായത് മറ്റു പരാജയങ്ങള്‍ക്കിടെ ബിജെപിക്ക് ആശ്വാസം.  സംസ്ഥാനത്ത് ഭരണ വിരുദ്ധവികാരമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഈ ഫലം ചൂണ്ടി പ്രതികരിച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്കുള്ള മറുപടിയെന്ന് അദ്ദേഹം. ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതുക എങ്ങനെ എന്നതിന്‍റെ സൂചനായാണിതെന്ന് മന്ത്രി എം.ബി.രാജേഷ്. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു..  ഉണ്ടോ ഭരണവിരുദ്ധവികാരം ?

Counter point on ldf lsgd result