മുതിര്‍ന്നവര്‍ വന്നാല്‍ ജനവികാരം മാറുമോ? ഇപ്പോള്‍ മേല്‍ക്കൈ ആര്‍ക്ക്?

കനത്ത തിരിച്ചടിയാണ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍  ഇടതുമുന്നണിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. അത്ക്കൊണ്ട് തന്നെ ഇക്കുറി കരുതലോടെ ആണ് സ്ഥാനാര്‍ഥി നിര്‍ണയം. ഒരു മന്ത്രിയും ഒരു പോളിറ്റ് ബ്യൂറോ അംഗവും നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും മൂന്ന് ജില്ലാ സെക്രട്ടറിമാരും അടങ്ങുന്നതാണ് സിപിഎം പട്ടിക. സിപിഐയുടേയും പറഞ്ഞ് കേള്‍ക്കുന്നത് പ്രമുഖ പേരുകള്‍.  സ്ഥാനാര്‍ഥികളുടെ തലപ്പൊക്കം  ജയപരാജയങ്ങളെ എത്ര കണ്ട് സ്വാധീനിക്കും? വിലക്കയറ്റവും പെന്‍ഷന്‍ നിഷേധവും മുതല്‍ മാസപ്പടി അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരം മറികടക്കാന്‍ ഈ നേതാക്കള്‍ക്കാവുമോ?അതേ സമയം ശബരിമലയും രാഹുല്‍ ഗാന്ധിയുമൊക്കെ നല്‍കിയ മേല്‍ക്കൈ ഇത്തവണ യുഡിഎഫിനുണ്ടോ? ദേശീയതലത്തില്‍ ആരാണ് കൂടുതല്‍ പ്രസക്തം? തലമൂത്താല്‍ വിധി മാറുമോ?

Counter point on loksabha election 2024