ജീവനെടുത്ത യൂട്യൂബ് പ്രസവം തടയണ്ടേ? അന്ധവിശ്വാസമോ ക്രൂരതയോ?

ഭര്‍ത്താവ് ചികിത്സ നിഷേധിച്ചതുകാരണം ഗര്‍ഭിണിയും കുഞ്ഞും ചോര വാര്‍ന്നു മരിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഇന്ന് കേരളം കേട്ടത്. ആരോഗ്യരംഗത്തെ കേരള മോഡല്‍ എന്ന് അഭിമാനം കൊള്ളുന്ന നാട്ടിലാണ് 36 കാരിയെയും ഗര്‍ഭസ്ഥ ശിശുവിനെയും മരണത്തിലേക്ക് തള്ളിയിട്ടത്.  ആശാവര്‍ക്കര്‍മാരും ആരോഗ്യപ്രവര്‍ത്തകരും പൊലീസും നിസഹായരായി നോക്കിനില്‍ക്കേണ്ടിവന്ന ദിനം. അക്യുപഞ്ചറെന്നും യുട്യൂബ് പ്രസവമെന്നുമൊക്കെ പറഞ്ഞ് രണ്ട് ജീവനുകളെടുത്തത് അന്ധവിശ്വാസമോ അജ്ഞതയോ? നിസഹായരായ ജീവനുകള്‍ പൊലിയാതിരിക്കാനും ഇത്തരക്കാര്‍ക്ക് തടയിടാനും ഇനിയെങ്കിലും മുന്‍കരുതലുകള്‍ വേണ്ടേ?  കൗണ്ടര്‍ പോയിന്‍റ് ചര്‍ച്ച ചെയ്യുന്നു.