‘കൊല്ലിച്ച്’മതിയാകാത്ത അനാസ്ഥയോ?; കാടിറങ്ങുന്ന ഭീതിയില്‍ എത്രനാള്‍ ?

cp
SHARE

 11 ദിവസത്തിനിടെ രണ്ടു പേരെ വയനാട്ടില്‍ ആന ചവിട്ടിക്കൊന്നു. ജനുവരി മുപ്പത്തിഒന്നിന് തോല്‍പ്പെട്ടിയില്‍ 55 കാരനായ ലക്ഷ്മണെന്ന തോട്ടം തൊഴിലാളിയെ ആന ചവിട്ടിമെതിച്ച് ജീവനെടുത്തത് പുറം ലോകമെറി​ഞ്ഞത് ഒരുദിവസം കഴിഞ്ഞാണെങ്കില്‍, ഇന്ന് മാനന്തവാടി ചാലിഗദ്ദ പനച്ചിയില്‍ അജീഷിനെ..മോഴയാന ഒരു വീട്ടുമുറ്റത്തിട്ട് ചവിട്ടുന്നത് നാടാകെ വേദനയോടെ നിസഹായതയോടെ നോക്കിനിന്നു. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച ഈ ആളക്കൊല്ലി ആന ദിവസങ്ങളായി വയനാടന്‍ കാട്ടിലുള്ള കാര്യം വനംവകുപ്പിനറിയാം.

മൂന്നുദിവസം മുന്‍പ് സിസിഎഫ് മാധ്യമപ്രവര്‍ത്തകരോട് കാമറയ്ക്ക് മുന്നില്‍ പറഞ്ഞ കാര്യമാണത്. നിരീക്ഷണത്തിലാണെന്ന്. എന്നിട്ടും ആന ജനവാസമേഖലയിലെത്തി... ആളെ കൊന്നു. അധികൃതരും വനംവകുപ്പും മൊത്തം ഭരണകൂടസംവിഘാനങ്ങളും എന്ത് ചെയ്തു ? ചാലിഗദ്ദ പനച്ചിയില്‍ അജീഷാണ് മരിച്ചത്.

അദ്ദേഹത്തിന്‍റെ ഉറ്റവരും ഉടയവരും നാട്ടുകാരും ഇന്ന് കലക്ടറേറ്റിലും ആശുപത്രിയിലുമൊക്കെയായി മൃതദേഹവുമായി പ്രതിഷേധിച്ച് താല്‍കാലി ആശ്വാസങ്ങള്‍, ആ കുടുംബത്തിന് വേണ്ടത് നേടിയെടുത്തിട്ടുണ്ട്. ആന പക്ഷേ ഇപ്പോഴും ആ പരിസരത്തുണ്ട്. ആധിയെങ്ങനയൊഴിയും, ആനയും, കരടിയും, കടുവയുമൊക്കെയായി നാടിറങ്ങുമ്പോള്‍ ഒറ്റചോദ്യം.. മനുഷ്യന് വിലയില്ലേ ???

MORE IN COUNTER POINT
SHOW MORE