പൊതു തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എണ്ണം കൊണ്ട് റെക്കോര്‍ട്ട് ഭാരത് രത്നാ തിരഞ്ഞെടുപ്പ്. അരനൂറ്റാണ്ട് പിന്നിട്ട ചരിത്രത്തിലാദ്യമായി അഞ്ച് പേര്‍ക്ക് ഭാരത രത്ന നല്‍കി മോദി സര്‍ക്കാര്‍. അതില്‍ 5ല്‍ നാലും രാഷ്ട്രീയക്കാര്‍ എന്നതും നാലുപേര്‍ക്ക് മരണാനന്തരമെന്നതും പ്രത്യേകത. എന്നാല്‍.. ഈ സമയം ഭാരതരത്ന മുതല്‍ പത്മ വരെയുള്ള പമോന്നത , ഉന്നത സിവിലിയന്‍ ബഹുമതികള്‍ രാഷ്ട്രീയമായും വായിക്കപ്പെടുന്നു, വിലയിരുത്തപ്പെടുന്നു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പിന്നാലെ അധ്വാനിക്ക്.. ബീഹാറിലെ രാഷ്ട്രീയ സാധ്യതയറിഞ്ഞ്, സോഷ്യലിസ്റ്റ് മുഖം ജനനായക് കര്‍പ്പൂരി ഠാക്കൂറിന് , ഇപ്പോഴിതാ.. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കാലത്ത് പ്രധാനമന്ത്രിയായിരുന്ന കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റ് നരസിംഹറാവുവിന്, മുന്‍പ്രധാനമന്ത്രി, യുപിയിലെ ആദ്യ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രി ചൗധരി ചരണ്‍ സിങ്ങിന്.. അതും അദ്ദേഹത്തിന്‍റെ മകന്‍റെ പാര്‍ട്ടിയായ ആര്‍.എല്‍.എഡി.. ഇന്ത്യമുന്നണിയില്‍ അതൃപ്തരായി നില്‍കുന്ന നേരത്ത്.. ഭരത് രത്ന നല്‍കുന്നു എന്നാണ് നിരീക്ഷങ്ങള്‍. അതിലെത്ര കഴമ്പുണ്ട് ?