ഡല്‍ഹി സമരം കേരള ജനതയ്ക്ക് എന്ത് നേടിക്കൊടുക്കും?

counter-point
SHARE

ഡല്‍ഹിയിലെ സമരം കഴിഞ്ഞ് എല്ലാവരും മടങ്ങി. കേരളാ മുഖ്യമന്ത്രിക്കൊപ്പം മറ്റ് രണ്ട് മുഖ്യമന്ത്രിമാരും ജന്ദര്‍മന്ദറിലെ വേദിയിലെത്തി. എല്ലാവരും പറഞ്ഞത് ഒരേ കാര്യം. സഹകരണ ഫെഡറിലിസത്തെ തകര്‍ക്കാനും സംസ്ഥാനങ്ങളുടെ മേല്‍ അമിത അധികാര പ്രയോഗത്തിനും നരേന്ദ്രമോദി ശ്രമിക്കുന്നു. ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. പക്ഷേ കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഈ സമരം കൊണ്ട് എന്ത് പരിഹാരം? ക്ഷേമ പെന്‍ഷന്‍ കിട്ടാതെ ആളുകള്‍ ആത്മഹത്യ ചെയ്യുന്ന ഒരു ലക്ഷത്തിന്‍റെ ബില്ലുകള്‍ പോലും പാസാക്കാന്‍ ട്രഷറിക്ക് കഴിയാത്ത സംസ്ഥാനത്തിന് ഇതില്‍ നിന്ന് എന്ത് കിട്ടുന്നു? പ്രതിപക്ഷ നേതാവ് പറയുന്ന പോലെ തട്ടിപ്പോ..വി മുരളീധരന്‍ പറയുന്ന പോലെ നാടകമോ ഡല്‍ഹി സമരം. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നും പാര്‍ലമെന്‍റില്‍ എണ്ണിപ്പറഞ്ഞ കണക്കിന് മറുപടിയുണ്ടോ? സമരമോ പരിഹാരം? 

Counter Point on Kerala Protest in Delhi 

MORE IN COUNTER POINT
SHOW MORE