മോദി സര്‍ക്കാരിന്‍റെ ലക്ഷ്യം പ്രതിപക്ഷത്തെ പുറത്താക്കലോ?

പ്രതിഷേധിച്ചവരെ കൂട്ടത്തോടെ പുറത്താക്കി പാര്‍ലമെന്‍റിനെ പ്രതിപക്ഷമുക്തമാക്കാന്‍ ഭരണപക്ഷം. ലോക്സഭയിലെ 49 പേരെ ഇന്ന് സസ്പെന്‍ഡ് ചെയ്തു. ഇതോടെ  ഈ സമ്മേളനത്തില്‍ നടപടി നേരിട്ട പ്രതിപക്ഷ എം.പിമാരുടെ എണ്ണം 141 ആയി.  പാര്‍ലമെന്‍റിലെ പുകയാക്രമണം പ്രതിപക്ഷം രാഷ്ട്രീയവല്‍ക്കരിക്കുന്നത് ഏറെ ഗൗരവതരമാണെന്ന് പ്രധാനമന്ത്രി ബി.ജെ.പി യോഗത്തില്‍. പ്രതിപക്ഷത്തിന്‍റെ അസാന്നിധ്യത്തില്‍ നിര്‍ണായക ബില്ലുകള്‍ സഭ പരിഗണിച്ചു. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടികളാണ് പ്രതിപക്ഷം നേരിട്ടു കൊണ്ടിരിക്കുന്നത്. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. പ്രതിപക്ഷമുക്തഭാരതമോ ലക്ഷ്യം? 

Counter point on 50 mps out on day 2 of record parliament suspensions