ഗവര്‍ണറുടെ ‘ഷോ’യുടെ ലക്ഷ്യമെന്ത്?; എസ്എഫ്ഐ പ്രതിഷേധം എങ്ങോട്ട്?

കേരളം ഇന്നു സാക്ഷ്യം വഹിച്ചത് അസാധാരണ പ്രകടനങ്ങള്‍ക്കാണ്. എസ്.എഫ്.ഐയോടു യുദ്ധം പ്രഖ്യാപിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് മിഠായിത്തെരുവിലിറങ്ങി ഒരു റോഡ് ഷോ തന്നെ നടത്തി. SFI കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസില്‍ വന്‍പ്രതിഷേധം നടത്തിയെങ്കിലും സെമിനാറില്‍ പങ്കെടുത്ത് ഗവര്‍ണര്‍ മടങ്ങി. മുഖ്യമന്ത്രിക്കും എസ്.എഫ്.ഐയ്ക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചു, ചോദ്യങ്ങളുയര്‍ത്തിയ മാധ്യമപ്രവര്‍ത്തകരോട് ഗെറ്റ് ലോസ്റ്റും പറ‍ഞ്ഞു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. എന്തിനാണീ ഷോ?