ഗണ്‍മാനെ കയറൂരി വിട്ടതാര്? ‘കണ്ടില്ല’എന്ന ന്യായം എത്രനാള്‍ ?

counterpoint
SHARE

മുദ്രാവാക്യവും കരിങ്കൊടിയും എന്നുമുതലാണ് കേരളത്തിന്‍റെ ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രിക്ക് ഇത്ര അസഹനീയമായത് ? മുദ്രാവാക്യം വിളിച്ചാല്‍ പോലും ലാത്തിക്ക് അടിച്ചൊതുക്കാന്‍ ജനാധിപത്യ കേരളത്തിന്‍റെ പൊലീസിനെ ആരാണ് കയറൂരിവിട്ടത്. ? പ്രതിഷേധക്കാര്‍ക്കെതിരെ യൂണിഫോമിട്ട സിവില്‍ പൊലീസ് എടുക്കേണ്ട പണി അവര്‍ എടുത്തുകൊണ്ടിരിക്കെ, ചട്ടങ്ങളും പ്രോട്ടക്കോളും അട്ടത്ത് വച്ച് മുഖ്യമന്ത്രിയുടെ ഗണ്‍മാനും.. സുരക്ഷാ ഭടന്‍മാര്‍ക്കും ഇടപെടാനായാതെങ്ങെനെ ? വാഹനത്തില്‍ നിന്ന് ഇറങ്ങി അഴിഞ്ഞാടാനായത് എങ്ങനെ ? പൊലീസ് നോക്കി നില്‍ക്കെ... നവകേരള സദസ് ‍‍‍ടീ ഷര്‍ട്ടിട്ട സിപിഎം പ്രവര്‍ത്തകര്‍ക്ക് ഭിന്നശേഷിക്കാരനായ കോണ്‍ഗ്രസുകാരനെ ചവിട്ടാനാകുന്നത്  എന്തുകൊണ്ട് ? എല്ലാം കഴിഞ്ഞ് ഇതേ കുറിച്ച് ചോദിക്കുമ്പോള്‍.. ഞാനെന്‍റെ കണ്‍മുന്നില്‍ നിയമ വിരുദ്ധമായതൊന്നും കണ്ടില്ലേ.. എന്ന്, ഒന്നുമറിയാത്ത പോലെ മുഖ്യമന്ത്രിക്ക് പറയാനാവുന്നത് എന്തുകൊണ്ട് ? 

Counter point on governor cm clash

MORE IN COUNTER POINT
SHOW MORE