Counter-Point-new

നവകേരളസദസിനെതിരെ പ്രതിപക്ഷം കുപ്രചാരണം നടത്തുകയാണെന്ന് സര്‍ക്കാരും, സര്‍ക്കാര്‍ ചെയ്തികള്‍ തുറന്ന് കാട്ടുകയാണെന്ന് പ്രതിപക്ഷവും. തുടരുന്ന ഈ പോരില്‍.. ഇന്നത്തെ വാക്പയറ്റ്,, നവകേരള സദസ് ചെലവിലേക്കുള്ള ഫണ്ടിന്‍റെ പേരിലാണ്. ഫണ്ട് അനുവദിച്ച ഉദ്യോഗസ്ഥരെ പ്രതിപക്ഷ നേതാവ് ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി; അനുവദിക്കാന്‍ മന്ത്രിയുടെ ഓഫിസ് ഭീഷണിപ്പെടുത്തിയെന്ന് വി.ഡി.സതീശന്‍റെ മറുപടി; തീരുന്നില്ല... പ്രത്യകേ ഉദ്ദേശ്യത്തില്‍ വാര്‍ത്തകള്‍ വരുന്നെന്ന് മാധ്യമങ്ങള്‍ക്കും വിമര്‍ശം. കെ കെ ശൈലജയെപറ്റി പറഞ്ഞത് റിപ്പോര്‍ട്ട് ചെയ്തത് ചൂണ്ടി, മാധ്യമങ്ങളോട് മുഖ്യമന്ത്രി പറയുന്നു... ‘ഈ കളിവേണ്ട’.  അതിനിടെ, കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവുകളെല്ലാം പിന്‍വലിക്കുമെന്ന് ഹൈക്കോടതിയുടെ ഇടപെടലിന് പിന്നാലെ.. അവിടെ സര്‍ക്കാരിന്‍റെ തിരുത്ത്.  കൗണ്ടര്‍ പോയ്ന്റ് പരിശോധിക്കുന്നു..നവകേരള സദസില്‍ വിവാദങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെ ? വിമര്‍ശന സാഹചര്യമൊരുക്കുന്നത് ആര് ? 

Counter point on navakerala sadas